05:09pm 31 October 2026
NEWS
എഡോക്സി ട്രെയിനിംഗ് സെന്റർ ഖത്തറിൽ പ്രവർത്തനം ആരംഭിച്ചു
21/07/2025  11:47 AM IST
nila
എഡോക്സി ട്രെയിനിംഗ് സെന്റർ ഖത്തറിൽ പ്രവർത്തനം ആരംഭിച്ചു

 

ദോഹ, ഖത്തർ: ആഗോളതലത്തിൽ പ്രൊഫഷണൽ-കോർപ്പറേറ്റ് ട്രെയിനിങ്ങിന്റെ മുൻനിര സ്ഥാപനമായ എഡോക്സി ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഖത്തറിൽ പുതിയ  കേന്ദ്രം ആരംഭിച്ചു. ദോഹയിലെ അൽ സദ്ദ് സ്ട്രീറ്റിലുള്ള ലെ ബൊലിവാർഡ് ബിസിനസ് ടവറിലാണ്  പുതിയ സെന്റർ പ്രവർത്തനം തുടങ്ങിയത്.എഡോക്സി ട്രെയിനിംഗ് സെന്ററിൻ്റെ ഖത്തർ കേന്ദ്രം ദോഹയിൽ സഫാരി ഗ്രൂപ്പ് എം.ഡി. സൈനുൽ ആബിദീൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ശൈഖ് ഹാമിദ്  അഹമദ് ആൽ താനി, ബ്രിഗേഡിയർ അബ്ദുൽ അസീസ് ബിൻ മുഹമ്മദ്, സൗദ് ബിൻ അബ്ദുൽ അസീസ്, ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി ഇൻഫെർമേഷൻ സെക്യൂരിറ്റി മേധാവി  താമർ മഷാദി, ആദിൽ നാസർ അൽ ഹബ്സി, എഡോക്സി സി.ഇ.ഒ ശറഫുദ്ദീൻ മംഗലാട്, ഖത്തറിലെ വ്യവസായ-അക്കാദമിക് മേഖലയിലെ പ്രമുഖർ, സാമൂഹിക നേതാക്കൾ എന്നിവരും പങ്കെടുത്തു.
2018-ൽ ദുബായിൽ ആരംഭിച്ച എഡോക്സി, വ്യക്തിഗത ട്രെയിനിംഗ് പ്രോഗ്രാമുകളിലൂടെ പ്രവർത്തനം ആരംഭിച്ചു. പിന്നീട് 22-ഓളം മേഖലകളിലായി 400-ലധികം കോഴ്‌സുകളിലേക്ക് സേവനങ്ങൾ വ്യാപിപ്പിച്ചു. സൈബർ സെക്യൂരിറ്റി, ഡാറ്റാ സയൻസ്, ക്‌ളൗഡ്‌ കമ്പ്യൂട്ടിങ്, ഓയിൽ & ഗ്യാസ്, ഹ്യൂമൻ റിസോഴ്സസ്, സോഫ്റ്റ് സ്കിൽസ് തുടങ്ങിയ മേഖലകളെ എല്ലാം ഉൾക്കൊള്ളുന്നതാണ് നിലവിലെ പരിശീലനം.2020-ൽ എഡോക്സി കോർപറേറ്റ് ട്രെയിനിംഗിന് തുടക്കം കുറിച്ചു . ഇതുവരെ 17 രാജ്യങ്ങളിലായി 300-ൽ അധികം കോർപ്പറേറ്റുകൾക്ക് കസ്റ്റമൈസ്ഡ് പ്രൊഫഷണൽ ട്രെയിനിങ്ങുകൾ  നൽകിയിട്ടുണ്ട്. സർക്കാർ, പ്രതിരോധം, ഊർജ്ജം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ് ഇവയിൽ ഉൾപ്പെടുന്നത്.2024-ൽ എഡോക്സി ലണ്ടൻ ആസ്ഥാനമായി രണ്ടാമത്തെ ബ്രാഞ്ച്  ആരംഭിച്ചു. അതിന് പിന്നാലെയാണ് ദോഹയിലെ പുതിയ സെന്ററിന്റെ ആരംഭം, സ്ഥാപനത്തിന്റെ മൂന്നാമത്തെ അന്താരാഷ്ട്ര ഹബ് ആണിത്.

സൈബർ സെക്യൂരിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഹ്യൂമൻ ക്യാപിറ്റൽ ഡെവലപ്മെന്റ് എന്നിവയ്ക്ക് മുൻതൂക്കം നൽകുന്ന ഖത്തറിന്റെ തൊഴിൽ നയത്തെയും ദൃശ്യപരതകളെയും പിന്തുണയ്ക്കുന്നതായി എഡോക്സി പ്രതിനിധികൾ അറിയിച്ചു. ഖത്തറിലെ തൊഴിലാളികളുടെ നിരന്തര നൈപുണ്യ വികസനത്തിനും നവീകരണത്തിനും സഹായകമായതാകും പുതിയ കേന്ദ്രമെന്നും എഡോക്സി മാനേജ്‌മന്റ് പറഞ്ഞു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img